Monday, January 25, 2010

എയറോപ്ലെയ്ന്‍ മൗസ്


ചുണ്ടെലിയുടെ രൂപം മാറ്റി പകരം എയറോപ്ലെയ്ന്‍ രൂപത്തിലുള്ള കമ്പ്യൂട്ടര്‍ മൗസിനെ ഒന്നലോചിച്ച് നോക്കു. കാണുമ്പോള്‍ ഒരു കൌതുകമൊക്കെ തോനുന്നുണ്ടല്ലേ. ട്രാവല്‍ മൗസായ ഇതിനെ നിങ്ങള്‍ക്ക് എവിടെക്കുള്ള യാത്രയിലും കൊണ്ട് പോകാവുന്നതാണ്. വിമാനത്തില്‍ യാത്ര ചെയ്യുംബ്ബോയും ഇതിനെ നിങ്ങള്‍ക്ക്  ഉപയോഗിക്കാം.ഈ മൗസ് എയറോപ്ലെയ്ന്‍ പറത്താന്‍ ആഗ്രഹിക്കുന്ന കൊച്ചു കുട്ടിയുടെ ആരാധന തുടിക്കുന്ന നോട്ടങ്ങള്‍ക്കും വിധേയമാവുമെന്നതില്‍ സംശയമില്ല.ഇതിന്‍റെ വയര്‍ നാലു ലെവലുകളില്‍ നീളം കുറയ്ക്കാനും കൂട്ടാനും സാധിക്കും.
രൂപത്തിലും ഭാവതിലുമൊക്കെ സുന്നരനെങ്കിലും ഇതിന്‍റെ ചെറിയൊരു കുഴപ്പം പറയാതെ വയ്യ.യാത്രയിലും മറ്റുമൊക്കെ കൊണ്ട് പോവുന്ന സമയത്ത് പായ്ക്ക് ചെയ്യുമ്പോള്‍ കുഞ്ഞന്‍ ചിറകുകള്‍ പൊട്ടാതെ സൂക്ഷിക്കുക. പിന്നെ കുഞ്ഞന്‍ മൗസ് തിരിഞ്ഞു നോക്കിയെന്നുവരില്ല

.

1 comment:

  1. Nice Post.. I love it
    Follow me-Always Feel free to visit my blog DeKnight

    ReplyDelete